LATEST NEWS

Related Posts

NEWSACCIDENTഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

കെയ്‌റോ: ഈജിപ്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോയ ടാങ്കർ ലോറി മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. കെയ്‌റോ നഗരത്തിന് സമീപമുള്ള ഗിസ ഗവർണറേറ്റിലെ അൽ വറാഖ് മേഖലയിലുള്ള റിങ് റോഡിലാണ് ബുധനാഴ്ച (നവംബർ 25) അപകടമുണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ റോഡിൽ ഇടിച്ചുകയറി മറിഞ്ഞതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അതിവേഗം സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് പടർന്നു. കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 27 വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്.

അപകടത്തെത്തുടർന്ന് 39 ആംബുലൻസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അധികൃതർ ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here